തളിപ്പറമ്പ:കഴിഞ്ഞ ദിവസം സന്ധ്യക്ക് ഉണ്ടായ ഇടിമിന്നലിൽ പട്ടുവം മുള്ളൂലിൽ നിരവധി വീടുകൾക്ക നാശനഷ്ടം സംഭവിച്ചു.
മുള്ളൂൽ പടിഞ്ഞാറെകെ സി ശ്രീദേവിയുടെ വീടിൻ്റെ ചുമർ വീണ്ടുകീറി.വൈദ്യുതി മീറ്റർ ബോക്സ് പൊട്ടി തകർന്നു.
സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. ടെലിവിഷൻ നശിച്ചു .അടുക്കളയിൽ ഉണ്ടായിരുന്ന പാത്രങ്ങൾക്കും നാശം ഉണ്ടായി.
ടി വി ജാനകിയമ്മയുടെ വീട്ടിലെ ടി വി നശിച്ചു .ദേർമ്മൽ കാർത്ത്യായനിയുടെയും പോലിസ് ഉദ്യോഗസ്ഥൻ ജയചന്ദ്രനെയും വീടുകളിലെ ഇൻവർട്ടറുകളും നശിച്ചു.
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ദാമോദരൻ , തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി ശ്രീമതി ,പട്ടുവും വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വി വി സുരേന്ദ്രൻ എന്നിവർ വീടുകൾ സന്ദർശിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.