ചക്കരക്കൽ:ഉമ്മയ്ക്കൊപ്പം സഞ്ചരിക്കുന്നതിനിടെ സ്കൂട്ടർ മറിഞ്ഞ് അഞ്ച് വയസ്സുകാരി മരിച്ചു. പള്ളിപ്പൊയിൽ ഹാജറാസിൽ കെ പി ആസിഫിന്റെയും കടലായി കുറുവയിൽ ഷരീഫാസിൽ മുനീറയുടെയും മകൾ അയ്സൽ മറിയം ആണ് മരിച്ചത്.
മാച്ചേരി മാപ്പിള എൽപി സ്കൂൾ കെജി വിദ്യാർഥിനിയാണ്. വെള്ളി പകൽ ഒന്നോടെ പള്ളിപ്പൊയിൽ മഹാത്മാ മന്ദിരത്തിന് സമീപമാണ് അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് ഉമ്മയ്ക്കൊപ്പം ഉപ്പയുടെ വീട്ടിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടർ ചരളിൽ തെന്നി മറിയുകയായി രുന്നു.
ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. ചക്കരക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.