കൊടുമൺ പോറ്റിയെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ മലയാളത്തിന്റെ മമ്മൂട്ടി നാലാം തവണ മലയാളത്തിലേക്ക് ദേശീയ പുരസ്കാരം കൊണ്ടുവന്നിരിക്കുന്നു. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും അഭ്രപാളികളിൽ ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്
. മമ്മൂട്ടിക്കൊപ്പം കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. നാലാം ദേശീയ പുരസ്‌കാര നേട്ടത്തോടെ അമിതാഭ് ബച്ചനൊപ്പമാണ് മമ്മൂട്ടി ഇന്ന് എത്തി നിൽക്കുന്നത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് ഈ വർഷം മികച്ച നടനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.