ഓണം കളറാക്കാൻ ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ പോളി ഒന്നിക്കുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എത്തുന്നു. ചിത്രത്തിൻ്റെ റീലീസ് തീയതി പുറത്തുവിട്ടു. ഓഗസ്റ്റ് 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 'ഓണത്തിന്!' എന്ന ക്യാപ്ഷനോടെ നിവിൻ പോളി തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. നിവിൻ പോളിയും ചിത്രത്തിലെ നായികയായ മമിത ബൈജുവുമാണ് പോസ്റ്ററിലുള്ളത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'പ്രേമലു'വിനു ശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ.ഡിക്കൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. വിനയ് ഫോർട്ട്, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.