കാടാച്ചിറ :ചിത്ര രചനയിലും കരകൗശല നിർമ്മാണത്തിലും പ്രതിഭ തെളിയിച്ച് ശ്രദ്ധേ യനാവുകയാണ് തന്നട സെൻട്രൽ.യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി കോട്ടൂരിലെ ജാസ് മഹലിൽ മുഹമ്മദ് ജസ്മിൽ
കഴിഞ്ഞദിവസം ചൊവ്വ ഹെയർ സെക്കൻഡ്രി സ്കൂളിൽ വെച്ച് നടന്ന കണ്ണൂർ നോർത്ത് ശാസ്ത്രോത്സവത്തിൽ ജെമെട്രിക്ക് ചാർട്ട് നിർമ്മാണത്തിൽ A-grad നേടിയാണ് ഈ മിടുക്കൻ നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറിയത്.
ഈ ചെറു പ്രായത്തിൽ തന്നെ വരയോട് വല്ലാത്തൊരു ആഭിമുഖ്യo പുലർത്തുന്ന മുഹമ്മദ് ജസ്മിൽ പെൻസിൽ, വാട്ടർ കളർ, ജലച്ചായം, തുടങ്ങിയ മാധ്യമങ്ങളിളെല്ലാം കഴിവ് തെളിയിച്ച് വരുന്നു.
പ്രകൃതി ദൃശ്യങ്ങൾ, മക്ക, കഅബ, ഫുട്ബോൾ, ബസ്സ്, ഓട്ടോ, വീട് എന്നിവ വരക്കുന്നതിൽ പ്രത്യേക മിടുക്കുണ്ട്.
കാർബോർഡ് കൊണ്ട് സോഫ സെറ്റ്, വീട്, തുടങ്ങിയ നിരവധി കര കൗശല വസ്തുക്കൾ മുഹമ്മദ് ജസ്മിൽ നിർമിച്ചിട്ടുണ്ട്.
കോട്ടൂരിലെ ജാസ് മഹലിൽ അസ്ലം എം. പി. സജ്ന ദമ്പതികളുടെ മകനാണ്
ഭാവിയിൽ ചിത്ര കലാ രംഗത്ത് കൂടുതൽ ഉഴരങ്ങൾ കീഴടക്കണമെന്നാണ് ഈ കൊച്ചു കലാകാരന്റെ ആഗ്രഹം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.