കണ്ണൂർ: സി പിഐ(എം)ൻ്റെ കണ്ണൂർ ജില്ലയിലെ മുതിർന്ന നേതാവും സിഐടിയുവിൻ്റെ സംസ്ഥാനത്തെ തന്നെ പ്രധാന നേതാവുമായ കെ പി സഹദേവന്റെ വിയോഗത്തിൽ ആദരസൂചകമായി കണ്ണൂർ പട്ടണത്തിൽ നാളെ (24.10.2026) വൈകുന്നേരം 4 മണിവരെ ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു. പഴയ മുൻസിപ്പാലിറ്റി പരിധിയിലാണ് ഹർത്താൽ. ഹോട്ടലുകൾ, വാഹനങ്ങൾ, മറ്റ് അവശ്യ സർവ്വീസുകൾ എന്നിവ ഹർത്താലിൽ നിന്ന് ഒഴിവാക്കും.ഹർത്താലുമായി സഹകരിക്കണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മുഴുവനാളുകളോടും അഭ്യർത്ഥിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.