Kannur

തളിപ്പറമ്പിലെ മാനസികാസ്വാസ്ഥ്യമുള്ള അമ്മയെയും മക്കളെയും പരിയാരം ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റി

തളിപ്പറമ്പ് നഗരസഭയിലെ തുരുത്തി വാർഡായ പഞ്ചളായിലെ രോഗികളായ മൂന്നംഗ കുടുംബത്തെ പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

തളിപ്പറമ്പ: മാനസികാസ്വസ്ഥ്യമുള്ള അമ്മക്കും  രണ്ട് മക്കൾക്കും ആവശ്യമായ സഹായങ്ങൾ അടിയന്തരമായി എത്തിക്കാൻ ജില്ല കലക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്കിയതിനെ തുടർന്നാണ് തുരുത്തി പഞ്ചളായിലെ ഉഷ ( 55), മക്കളായ
വിനീഷ് (33), വിശാഖ് (23) എന്നിവരെ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പരിയാരത്ത് എത്തിച്ചത്.
വാർഡ് കൗൺസിലർ  ധന്യ പ്രകാശൻ, ആശാ വർക്കർ വനജ,സി പി ഐ - എം തളിപ്പറമ്പ്  സൗത്ത് ലോക്കൽ സെക്രട്ടറി 
വി ജയൻ എന്നിവരും ഈ കുടുംബത്തോടൊപ്പം ആശുപത്രിയിൽ എത്തിയിരുന്നു. ഡോക്ടർമാരുടെ പരിശോധനകൾ ശേഷം സമൂഹ്യക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് സുരക്ഷിതമായ ഷെൽട്ടറിലേക്ക് മാറ്റുമെന്നറിയുന്നു. ഉഷ കാൻസർ രോഗിയും , വിനീഷ് മനസികാസ്വസ്ഥ്യമുള്ളതും,വിശാഖ് ഓട്ടിസം ബാധിച്ചരോഗിയുമാണ് .ഇവർ തളിപ്പറമ്പ് നഗരത്തിൽ അലയുന്ന കഴ്ച്ച ദയനീയമായിരുന്നു.നാട്ടുകാർ എത്തിക്കുന്ന ഭക്ഷണത്തിലാണ് രോഗികളായ ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത് .
ഭക്ഷണം ലഭിക്കാതെ വരുമ്പോൾ സ്വന്തം വീടിൻ്റ വാതിൽ, ജനൽ, കട്ടിളകൾ ഇളക്കിയെടുത്ത് വിനീഷ്  വില്പന നടത്തിയാണ് ഭക്ഷണം വാങ്ങിക്കുന്നത്. 
സംഭവമറിഞ്ഞ്  ടി കെ ഗോവിന്ദൻ എം എൽ എവെള്ളിയാഴ്ച ഉച്ചക്ക്  ഉഷയുടെ വീട് സന്ദർശിച്ചു.   പുനരധിവാസം സംബന്ധിച്ച പ്രവർത്തനങ്ങൾ എം എൽ എ യുടെ മേൽനോട്ടത്തിൽ നടക്കും.വീടിൻ്റെ അറ്റകുറ്റ പണികൾ നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ്  ഒരു വ്യക്തി എം എൽ എ യെ  സമീപിച്ചിട്ടുണ്ട്.  മുഖ്യമന്ത്രിയുടെ  നിർദ്ദേശപ്രകാരം ജില്ലാ കലക്ടരും തുരുത്തി പഞ്ചളായിലെ ഇവരുടെ വീട്ടിലെത്തിയിരുന്നു.  തളിപ്പറമ്പ് തഹസിൽദാർ കെ കെ സുനിഷ, ഭൂരേഖ തഹസിൽദാർ എ സുരേഷ് കുമാർ,  
റവന്യു ഇൻസ്പെക്ടർ പി വി വിനോദ് , വില്ലേജ് ഓഫീസർ മുഹമ്മദ് അസ്ളം എന്നിവരും ഒപ്പം ഉണ്ടായി രുന്നു .തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ , ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുല്ലായിക്കൊടി ചന്ദ്രൻ , പ്രതിപക്ഷ നേതാവ് ടി ബാലകൃഷ്ൺ, തുരുത്തി വാർഡ് മെമ്പർധന്യ പ്രകാശൻ എന്നിവരും ഉഷയുടെ വീട് സന്ദർശിച്ചിരുന്നു .
അടിയന്തരമായും  ഈ കുടുംബത്തിന് ചികിത്സ നല്കാനും , ഭക്ഷണം ഉൾപ്പെടെ കൃത്യ സമയത്ത് എത്തിക്കാനും വെള്ളിയാഴ്ച രാവിലെ നടന്ന  തളിപ്പറമ്പ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.മാധ്യമങ്ങളിൽ ഉഷയുടെയും മക്കളുടെയും ജീവിത കഥ വന്നത് ശ്രദ്ധയിൽപ്പെട്ട  മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ബിജു കേസെടുക്കാൻ  ഉത്തരവിട്ടിട്ടുണ്ട്.ജില്ലാ കലക്ടർ ,ശിശുക്ഷേമ സമിതി എന്നിവരോട് അടിയന്തിര റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട് .
 






രാജൻ തളിപ്പറമ്പ
2026-10-23



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.