കണ്ണൂർ:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് 5 ജില്ലകളിൽ യെല്ലോ അലേർട്ടാണ് നിലനിൽക്കുന്നത്. ഇടി മിന്നലോട് കൂടിയ മഴ്യ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയത് തുടരും. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതും കന്യാകുമാരി മേഖലയ്ക്ക് മുകളിൽ ന്യൂനമർദ്ദം നിലനിൽക്കുന്നതുമാണ് കേരളത്തിൽ മഴ ശക്തി പ്രാപിക്കാൻ കാരണം. അടുത്ത 5 ദിവസവും ശക്തമായ മഴ സംസ്ഥാനത്ത് തുടരുമെന്നാണ് മുന്നറിയിപ്പ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.