Kannur

പയ്യാമ്പലം പൊതു ശ്മശാനം നവീകരിക്കും: കണ്ണൂർ കോർപറേഷന് പിൻതുണയുമായി സർവ്വകക്ഷി യോഗം

പയ്യാമ്പലം പൊതു ശ്മശാനം നവീകരിക്കും: കണ്ണൂർ കോർപറേഷന് പിൻതുണയുമായി സർവ്വകക്ഷി യോഗം

കണ്ണൂർ:പയ്യാമ്പലം ശ്മശാനം നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മേയർ അഡ്വ. പി ഇന്ദിരയുടെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ജെമിനി ഗ്രൂപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ശ്മശാന നവീകരണത്തിന്റെ വിശദവിവരങ്ങൾ അടങ്ങിയ വീഡിയോ യോഗത്തിൽ പ്രദർശിപ്പിച്ചു. സംസ്കാരം മുടങ്ങാത്ത രീതിയിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടാണ് നവീകരണം നടക്കുന്നത്.

പയ്യാമ്പലം ശ്മശാനത്തിന്റെ നവീകരണ പ്രവർത്തനത്തിന് രാഷ്ട്രീയകക്ഷി ഭേദമന്യേ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചു.

നിർമ്മാണവേളയിൽ വിറക്, ചിരട്ട എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടും പുക മലിനീകരണം കുറയ്ക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തണമെന്ന് നിർദ്ദേശം മുന്നോട്ടുവച്ചു.

നവീകരണ പ്രവൃത്തിയിൽ പരമ്പരാഗത സംസ്കരണ രീതിക്ക് പകരമായി വൈദ്യുത സംസ്കരണം ഏർപ്പെടുത്തണമെന്ന നിർദ്ദേശം വന്നെങ്കിലും തീരദേശ മേഖലയിലെ സാഹചര്യം കണക്കിലെടുത്തും നേരത്തെ പയ്യാമ്പലത്ത് വൈദ്യുത സംസ്കരണം ഏർപ്പെടുത്തിയിട്ടും ആയത് പ്രായോഗികമാക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്തും പരമ്പരാഗത സംസ്കരണ രീതി തന്നെ അവലംബിക്കുന്നതിന് തീരുമാനിച്ചു. കോർപ്പറേഷന്റെ അധീനതയിലുള്ള ചേലോറ ശ്മശാനത്തിൽ ഇലക്ട്രിക് ശ്മശാനം ഏർപ്പെടുത്താനുള്ള സാഹചര്യം പരിശോധിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മൃതദേഹ സംസ്കാരം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണെന്നും ആയതിനാൽ കോർപ്പറേഷൻ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളിൽ അതാത് തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ശ്മശാനങ്ങൾ ഉപയോഗപ്പെടുത്തി പയ്യാമ്പലം ശ്മശാനത്തിലെ സംസ്കാരം നിയന്ത്രിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു. 

യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിജിൽ മാക്കുറ്റി,  ഷമീമ ടീച്ചർ, മുഹമ്മദലി വി കെ, കൗൺസിലർമാരായ ടി പ്രദീപ്, അനൂപ് ബാലൻ,  ഉമേശന്‍ കണിയാങ്കണ്ടി, വികെ പ്രകാശിനി, പി മഹേഷ്, സൂപ്രണ്ടിങ് എൻജിനീയർ അനിത എസ്, സെക്രട്ടറി രാഹേഷ് കുമാർ ആർ, എക്സിക്യൂട്ടീവ് എൻജിനീയർ ജസ്വന്ത്  എം സി,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുസ്ലിഹ് മഠത്തിൽ, മനോജ് കുമാർ കൂവേരി, കെ പി സുധാകരൻ, വെള്ളോറ രാജൻ, , ടി സി മനോജ്, അനീഷ് കുമാർ കെ, കെ രാധാകൃഷ്ണൻ, ജെമിനി ഗ്രൂപ്പ് പ്രതിനിധികളായ സുനിൽ പോള, അർജുൻ സി, അനുരുദ്ധൻ പി വി, രഘുനാഥ് പി വി, ജയദേവൻ മാൽഗുടി എന്നിവർ പങ്കെടുത്തു.

 

 






News Desk
2026-10-23



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.