Kannur

പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്തു 

പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്തു 

തളിപ്പറമ്പ:പുളിമ്പറമ്പ് ആഷസ് കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അഭ്യുദയ കാംക്ഷികളുടെ സഹായത്താൽ സമാഹരിച്ച കട്ടിൽ, വീൽചെയർ,എയർബെഡ്,വാക്കർ, ക്രച്ചസ് തുടങ്ങിയ പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണം നടത്തി. 
ടി കെ ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ആഷസ് പ്രസിഡണ്ട് ടി വി രവിചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മികച്ച പാലിയേറ്റീവ് പ്രവർത്തനം നടത്തുന്ന തളിപ്പറമ്പ് സഞ്ജീവനി പെയിൻ ആൻ്റ് പാലിയേറ്റീവിലെ 
പി ശോഭന, പട്ടുവം നന്മ പാലിയേറ്റിവ് കെയറിലെ ഡയനി തോമസ് എന്നിവരെ എം എൽ എ ആദരിച്ചു. 
സി ലക്ഷ്മണൻ പദ്ധ തി വിശദീകരിച്ചു.  തളിപ്പറമ്പ് നഗരസഭ കൗൺസിലർമാരായ  വി രാഘവൻ, ടി നിഷ,
ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് സംസാരിച്ചു. വി സെബാസ്റ്റ്യൻ സ്വാഗതവും കരിയിൽ രമേശൻ നന്ദിയും പറഞ്ഞു.






രാജൻ തളിപ്പറമ്പ
2026-10-22



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.