പഴയങ്ങാടി: പഴയങ്ങാടി അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു. ഇടിച്ചവാഹനം നിർത്താതെ പോയി. അടുത്തില പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കൊയക്കീൽസുലോചന (52 ) യാണ് മരിച്ചത്. ഇന്ന് രാവിലെ 5.30മണിയോടെയാണ് അപകടം.
പ്രഭാത സവാരിക്കിടയിൽ പയ്യന്നൂർ ഭാഗത്തേക്ക് അമിത വേഗതയിൽപോവുകയായിരുന്ന വാഹനം വീട്ടമ്മയെ ഇടിച്ചിട്ട ശേഷം റോഡരികിലെകൈവരിയും തകർത്ത് നിർത്താതെ ഓടിച്ചു പോവുയായിരുന്നു. സുലോചനവീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയതിരിച്ചലിലാണ് അപകടത്തിൽപ്പെട്ട് രക്തം വാർന്ന നിലയിൽ 6.15 മണിയോടെ റോഡരികിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് ഗോപി. മകൾ: സ്നേഹ മരുമകൻ: ശ്രീജിത്ത് (എം.വി.ഡി. കോഴിക്കോട് ) പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കേസെടുത്ത പോലീസ് ഇടിച്ച വാഹനം കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങി
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.