Kannur

ലയന നീക്കത്തിൽ പ്രതിഷേധിച്ച്കെ സി സോമൻ നമ്പ്യാർ കോൺഗ്രസ് എസിൽ നിന്നും രാജിവെച്ചു

ലയന നീക്കത്തിൽ പ്രതിഷേധിച്ച്കെ സി സോമൻ നമ്പ്യാർ കോൺഗ്രസ് എസിൽ നിന്നും രാജിവെച്ചു

കണ്ണൂർ: കെ.സി. സോമൻ നമ്പ്യാർ കോൺഗ്രസ് എസിൽ നിന്ന് രാജി വെച്ചു. വർഷങ്ങളായി കടന്നപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന കോൺഗ്രസ് എസിൻ്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയാണ്. മുന്നോക്ക ക്ഷേമ കോർപറേഷൻ ഡയരക്ടറായും പ്രവർത്തിച്ചിരുന്നു. 

കോൺഗ്രസ് എസ് വിടാൻ ഉണ്ടായ സാഹചര്യം വ്യക്തമാക്കി സോമൻ നമ്പ്യാർ പുറപ്പെടുവിച്ച വാർത്ത കുറിപ്പ് 

രാമചന്ദ്രൻ കടന്നപ്പള്ളി നയിക്കുന്ന കോൺഗ്രസ്-എസ്സും എൻ.സി.പി യിലെ എ.കെ.ശശീന്ദ്രൻ വിഭാഗവും ചേർന്ന് ഒരു പുതിയ പാർട്ടിയാവുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുകയാണെന്നാണറിയുന്നത്. എ.കെ.ആന്റണി, എസ്. വരദരാജൻ നായർ ,പി.സി. ചാക്കോ , എ.സി ഷൺമുഖദാസ്, കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ഇന്ദിരാകോൺഗ്രസ്സിനോട് വിടപറഞ്ഞ് ഇടതുപക്ഷത്തോടൊപ്പം ചേർന്ന കോൺഗ്രസ് എ. വിഭാഗത്തിനൊപ്പം സജീവമായി രംഗത്തുണ്ടായിരുന്ന ഒരു എളിയ പ്രവർത്തകനാണ് ഞാൻ. എ കെ ആന്റണിയുടെ നേതൃത്വത്തിൽ പ്രബല വിഭാഗം ഐ. വിഭാഗത്തിലേക്ക് തിരിച്ചു പോയപ്പോഴും പിന്നീട് പി.സി.ചാക്കോയടക്കമുള്ളവരുടെ വിഭാഗം വിട്ടുപോയപ്പോഴും കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എസ്സിൽ ഉറച്ചു നിന്ന പ്രവർത്തകനാണ് ഞാൻ. 1980-ലെ കോൺഗ്രസ്.എ വിഭാഗത്തിന്റെ കാലo മുതൽ  ബ്ലോക്ക് ജില്ലാ തലo മുതൽ  ഭാരവാഹിത്വത്തിലും സംസ്ഥാന നിർവാഹക സമിതിയിൽ വരെയും പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എളിയ പ്രവർത്തകനെന്ന നിലയിൽ ആർ. ബാലകൃഷ്ണപിള്ള സാർ ചെയർമാൻ ആയതുമുതൽ സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ആയി പത്തു വർഷത്തോളം പ്രവർത്തിച്ചു.                                   കോൺഗ്രസ്-എസ്സും എൻ.സി.പി. ശശീന്ദ്രൻ വിഭാഗവും തമ്മിൽ ലയിക്കുമ്പോൾ എന്തിനാണ് നേരത്തെ പലതവണ തെറ്റിപ്പിരിഞ്ഞത് , വെവ്വേറെ പാർട്ടിയായത് എന്ന ചോദ്യത്തിന് എനിക്ക് സ്വയം മറുപടി കിട്ടുന്നില്ല. കടന്നപ്പള്ളിയും ശശീന്ദ്രനും കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു.. ഒരു പാർട്ടിയായാൽ രണ്ട് പേർക്ക് മന്ത്രിയാവാനാവില്ലെന്നതാണോ രണ്ട് നേതാക്കളും രണ്ട് പാർട്ടിയാവാൻ കാരണം എന്ന് സoശയിച്ചുപോകുന്നു.എൻ.സി.പി. പിളർന്ന് ശശീന്ദ്രൻ മറ്റൊരു ഗ്രൂപ്പുണ്ടാക്കിയതും കോൺഗ്രസ് എസ്സുമായി ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കുന്നതും എന്ത് ആദർശത്തിന്റെ പേരിലാണ്. പല തവണ മറുകണ്ടം ചാടിയ എ.കെ.ശശീന്ദ്രൻ ഗ്രൂപ്പുമായി ചേരാൻ കോൺഗ്രസ് എസിന്റെ പേരും കൊടിയും മാറ്റുന്നതിന് രാമചന്ദ്രൻ കടന്നപ്പള്ളി എന്തുകൊണ്ട് തയ്യാറാവുന്നു..- ജനങ്ങളിൽ അവമതിപ്പുണ്ടാക്കാനേ ഈ പുതിയ നീക്കങ്ങൾ ഇടയാക്കുകയുള്ളൂ..             ഈ സാഹചര്യത്തിൽ കോൺഗ്രസ് എസ്സിലെ  അംഗത്വം ഞാൻ രാജിവെക്കുകയാണ്. തുടർന്നും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കും






രാജൻ തളിപ്പറമ്പ
2026-10-23



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.