തളിപ്പറമ്പ: മാനസികാസ്വസ്ഥതയുള്ള അമ്മയും മക്കളും തളിപ്പറമ്പ് നഗരത്തിൽ അലയുന്നു കാഴ്ച ദയനീയം .
തളിപ്പറമ്പ് നഗരസഭയിലെ ഇരുപത്തിയാറാം വാർഡായ കൂവോട് തുരുത്തിയിലെ ഗോപാലൻ പീടിക പഞ്ചളായിലെ ഉഷ (55), മക്കളായ വിനീഷ് (33), വിശാഖ് (23) എന്നിവരാണ് നഗരത്തിൽ അലഞ്ഞ് നടക്കുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നത് .വിനീഷിനാണ് മനസികാസ്വസ്ഥ്യം ആദ്യം കാണപ്പെട്ടത്.
അതു വരെ തൊഴിലെടുത്തിരുന്ന വിനീഷ് പിന്നീട് തൊഴിൽ ഉപേക്ഷിച്ചു. പിന്നീട് ഉഷക്കും അസുഖം കാണപ്പെട്ടു.വിശാഖ് ഓട്ടിസം ബാധിതനാണ്.വീട്ടിൽ ഭക്ഷണം പാകം ചെയ്യാറില്ല. നാട്ടുകാർ ഭക്ഷണം വാങ്ങിക്കൊടുത്താൽ കഴിക്കും .ഭക്ഷണം പാകം ചെയ്യാനുള്ള വസ്തുക്കളുംധരിക്കാനുള്ള വസ്ത്രങ്ങളും നാട്ടുകാർ നല്കിയാൽ നശിപ്പിച്ചു കളയും.നാട്ടുകാരുമായു അയൽ വാസികളുമായും ബന്ധുക്കളുമായും അകലം പാലിക്കുന്ന ഇവർ ഭക്ഷണം ലഭിക്കാതെ വരുമ്പോൾ സ്വന്തം വീടിൻ്റെ
വാതിലുകളും വയറിംഗ് സാമഗ്രഹികളും വില്പന നടത്തിയാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത് .ശുചീമുറിക്ക് പോലും വാതിൽ ഇല്ലാത്ത അവസ്ഥയാണ്.അടുക്കളയിലടക്കം വീടിനകത്ത് പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ട് കിടക്കുകയാണ്.
വീടിന് ചുറ്റും കാട് മൂടി കിടക്കുകയുമാണ്. നഗരത്തിൽ ചുറ്റിത്തിരിയുന്ന ഇവരുടെ ദൃശ്യം സമൂഹ മധ്യമങ്ങളിൽ എത്തിയപ്പോൾ തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ കെ പി ശ്രീഹരിയുടെ നിർദ്ദേശപ്രകാരം പിങ്ക് പോലിസിലെ ഓഫീസർമാരായ കെ പി ലത, കെ പി സിന്ധു, സജിത എന്നിവർ കഴിഞ്ഞാഴ്ച ഇവരുടെ വീട്ടിൽ സന്ദർശനം നടത്തി ഭക്ഷണ വസ്തുക്കൾ ഉൾപ്പെടെ എത്തിച്ച് നല്കിയിരുന്നു .
ഇവരുടെ പുനരധിവാസത്തിനു വേണ്ടി നാട്ടുകാർചാരിറ്റി സംഘടനകളുടെ സഹായം തേടി വരുന്നുണ്ട് .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.