സംസ്ഥാനത്ത് അടുത്ത മാസം മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. മിനിമം ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
എട്ടു സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.2022-ല്‍ നിശ്ചയിച്ച പഴയ നിരക്കിലാണ് ഇന്നും സ്വകാര്യ ബസുകള്‍ സർവീസ് നടത്തുന്നത്.
കേരള ബസ് ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷന് ഓഫീസില്‍ ചേര്‍ന്ന സംഘടനകളുടെ സംയുക്ത യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്. കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വീസുകള്‍ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് സ്വകാര്യ ബസുടമകള്‍ പറഞ്ഞു.
സ്വകാര്യ ബസ് വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. പ്രിയദര്‍ശിനി പദ്ധതി വന്നതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇനിയും സര്‍വീസുമായി മുന്നോട്ടു പോകാനാകില്ലെന്നും സ്വകാര്യ ബസുടമകള്‍ പറയുന്നു.
വിദ്യാർത്ഥികളുടെ കണ്സഷൻ നിരക്കാകട്ടെ 2011-ന് ശേഷം മാറ്റിയിട്ടുമില്ല. അതിനാല്‍ മിനിമം നിരക്കും, വിദ്യാർത്ഥികളുടെ കണ്സെഷൻ നിരക്കും വർധിപ്പിക്കണം. അതോടൊപ്പം ഈ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനായി സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.