തളിപ്പറമ്പ് : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റെയ്ജ് ഇൻസ്പെക്ടർ ഇ.പി. വിപിനും സംഘവും പുളിമരത്, വെളളിക്കീൽ, പട്ടുവം ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പട്ടുവം ഭാഗത്തുനിന്ന് കഞ്ചാവ് കൈവശം വെച്ച് കുറ്റത്തിന്, വെസ്റ്റ് ബംഗാൾ സദേശികളായ ജയന്ത് മണ്ഡൽ, (25) , ഹരീഷ് ചന്ദ്ര മണ്ഡൽ (30) എന്നിവരെ . അറസ്റ്റു ചെയ്തു.
ഒറീസയിൽ നിന്നും, വെസ്റ്റ് ബംഗാളിൽ നിന്നും മറ്റുമായി വൻതോതിൽ കഞ്ചാവും മറ്റ് ലഹരി ഉൽപ്പന്നങ്ങളും കേരളത്തിലേക്ക് എത്തിക്കുന്ന പ്രധാന കണ്ണികളാണ് പിടിക്കപ്പെട്ട പ്രതികൾ.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എ. അസിസ്, വി.വി. ബിജു, മനോഹരൻ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫീസരാഗെടെ കെ. വിനീഷ്, ടി. പ്രണവ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.