തളിപ്പറമ്പ: അമൃത ടി വി സൂപ്പർ സ്റ്റാർ സീനിയർ വിജയി തേജസ് പ്രസീദിന് സ്വീകരണം നല്കി.
മാങ്ങാട് എ എൽ പി സ്‌കൂളിൽ നടന്ന സ്വീകരണപരിപാടി ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി സതീദേവി ഉദ്ഘാടനം ചെയ്തു.
ടി കെ അശോകൻ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി പ്രദീപൻ,
ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത്,വിനോദ് ചെറുകുന്ന് ,ഗൗതമൻ പറശ്ശിനിക്കടവ്,ധർമ്മശാല യങ്ങ് മൈൻഡ്സ് ക്ലബ് സെക്രട്ടറി കെ പ്രശാന്ത്, വിജയകുമാർ എന്നിവർ സംസാരിച്ചു.
സജനു പണിക്കർ സ്വാഗതവും സതീഷ് കുമാർ നന്ദിയും പറഞ്ഞു.'കൂട്ടം' സംഗീത കൂട്ടായ്മ,ട്യൂൺ മ്യൂസിക് സ്‌കൂൾ,
ധർമ്മശാല യങ്ങ് മൈൻഡ്സ് ക്ലബ് എന്നിവ സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.