കുറ്റ്യാട്ടൂർ: അഖിലേന്ത്യാ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റിൽ ഉജ്ജ്വല വിജയം നേടി ഡോ. എ ചിത്തിര. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ നിടുകുളം സ്വദേശിനിയായ ചിത്തിര പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 192-ാം റാങ്ക് നേടിയാണ് നാടിന് അഭിമാനമായി മാറിയത്.
ആയുഷ് വിഭാഗങ്ങളിലെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രവേശനത്തിനായി ദേശീയ തലത്തിൽ നടത്തുന്ന മത്സര പരീക്ഷയിലാണ് ഈ മിന്നും വിജയം. കഠിനാധ്വാനത്തിലൂടെയും കൃത്യമായ തയ്യാറെടുപ്പിലൂടെയുമാണ് ഡോ. ചിത്തിര ഉന്നത വിജയം കരസ്ഥമാക്കിയത്. നിടുകുളത്തെ കെ പി ചന്ദ്രൻ - എ പ്രമീള ദമ്പതികളുടെ മകളാണ്. സി സായൂജാണ് ഭർത്താവ്. സഹോദരൻ: എ അഭിരാഗ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.