പയ്യന്നർ: ദേശീയ-സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സാംസ്ക്കാരിക പ്രവർത്തകനുമായപി രതീഷ്കുമാർ മാസ്റ്റരുടെ ഫോക് ലർ ഗ്രന്ഥമായ 'ഗുളികൻ തമ്പാച്ചി ഒരു പഠനം 'എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ഗ്രാമം പ്രതിഭ ഓഫിസിൽ വെച്ച് നടന്നു.
രാജ്മോഹൻ നീലേശ്വരം,വി പി ബാല ഗംഗാധരൻ,മനോജ് കെ സേതു,ഡോ: സി സന്തോഷ്കുമാർ, ഡോ: അനിൽ പുത്തലത്ത്, ജലജ രാജീവ് എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്. ഗ്രാമം പ്രതിഭ പ്രസിഡണ്ട് പി യു രാജൻ അധ്യക്ഷത വഹിച്ചു.
പി കെ സുരേഷ് കുമാർ (എഡിറ്റർ,എതിർ ദിശ),ഗ്രന്ഥകർത്താവ് പി രതീഷ് കുമാർ,പി യു മനോഹരൻ പ്രസംഗിച്ചു.
കെ കെ ബാലഗോപാലൻ സ്വാഗതം എ വി പ്രേമൻ നന്ദിയും പറഞ്ഞു.എഴുത്തുകാരനും ,ഫോട്ടോഗ്രാഫറും ,
രക്തദാന ദാതാവും, നാടകനടനും, ഗ്രാമം പ്രതിഭ നിവ്വാഹക സമിതി അംഗവുമാണ് രതീഷ് കുമാർ.
തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയായ രതീഷ് കുമാർ ഇപ്പോൾ പയ്യന്നൂർ തെരുവിലാണ് താമസം .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.