കണ്ണൂർ: സപര്യ സാംസ്കാരിക സമിതിയുടെ 'ആതിരസ്‌മൃതി' ചിത്രപ്രതിഭാ പുരസ്ക്കാരം കെ അഗ്നേഷ് അനൂപിന് സമ്മാനിച്ചു .
കണ്ണൂർ വൃന്ദാവൻ ഹാളിൽ നടന്ന ചടങ്ങിൽ പത്മശ്രീ ഇ പി നാരായണ പെരുവണ്ണാ നിൽ നിന്നും പുരസ്ക്കാരം അഗ്നേഷ് അനൂപ് ഏറ്റുവാങ്ങി.
പെൻസിൽ ഡ്രോയിംഗിലാണ് സംസ്ഥാന തലത്തിൽ ചിത്രപ്രതിഭ പുരസ്ക്കാരം നേടിയത് .അഴീക്കോട് ഹയർ സെക്കണ്ടറി സ്കുളില്ല എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഗ്നേഷ് അനൂപ്.അഴീക്കോട് തെരുവിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ പി ആനൂപിൻ്റെയും
കാസർക്കോട് അടുക്കത്ത് വയലിലെ കെ ഉഷയുടെയും മകനാണ്. അഴീക്കോട് ഹയർ സെക്കണ്ടറി സ്കുളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയും ചിത്രകാരനുമായ അമൽ രാജ് അനൂപ് സഹോദരനാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.