തളിപ്പറമ്പ : കോഴിക്കുട്ടിൽ കയറി കോഴിയെ വിഴുങ്ങിയ പെരുമ്പാവിനെ പിടികൂടി പട്ടുവം കടവിലെ പള്ളക്കൻ തറമ്മൽ മുസ്തഫയുടെ വീട്ടിലെ കോഴിക്കുട്ടിൽ കയറിയാണ് പെരുമ്പാവ് കോഴിയെ വിഴുങ്ങിയത്.ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് സംഭവം.
കോഴിക്ക് തീറ്റ കൊടുക്കാൻ വീട്ടുകാർ കൂട്ടിനടുത്ത് എത്തിയപ്പോഴാണ് കൂട്ടിനകത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയത് .
അഞ്ചോളം കോഴികൾ കൂട്ടിലുണ്ടായിരുന്നു.ഇതിൽ ഒന്നിനെ യാണ് പെരുമ്പാമ്പ് വിഴുങ്ങിയത് .
വീട്ടുകാർ വിവരം തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് റെസ്ക്യുവർ ശുചീന്ദ്രൻ മൊട്ടമ്മൽ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു .പിടികൂടിയ പെരുമ്പാമ്പിനെ അതിൻ്റെ ആവസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു. സംഭവമറിഞ്ഞ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ, വൈസ് പ്രസിഡണ്ട്
എം വർണ്ണ, പഞ്ചായത്ത് മെമ്പർമാരായ കെ കെ സൈഫുദ്ദിൻ, പി എസ് ശശികല തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.