തളിപ്പറമ്പ:
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി
യുടെ പിറന്നാൾ ദിനത്തിൽ അശ്വമേധ നമസ്കാരം, ശ്രീരുദ്ര നമസ്കാരം, പൊന്നിൻ കുടം എന്നി വഴിപാടുകൾ നടത്തി.
അനിഴം നക്ഷത്രമായ ഇന്ന് രാവിലെയാണ് വഴിപാടുകൾ നടത്തിയത് .
പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നിർദ്ദേശ പ്രകാരമാണ് വഴിപാടുകൾ കഴിപ്പിച്ചതെന്ന് ടി ടി കെ ദേവസ്വം പ്രസിഡണ്ട്
ടി പി വിനോദ് കുമാർ പറഞ്ഞു.
ക്ഷേത്ര ഭാരവാഹികളും ജീവനക്കാരും പ്രധാനമന്ത്രിക്ക് പ്രത്യേക പിറന്നാൾ ആശംസകളും നേർന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.