ശ്രീകണ്ഠപുരം: ഭാരതീയ വിദ്യാനികേതന്റെ ദക്ഷിണേന്ത്യൻ സോണൽ തലത്തിൽ പാലക്കാട്ട് സംഘടിപ്പിച്ച ശാസ്‌ത്ര - ഗണിതശാസ്ത്ര മേളയിൽ സയൻസ് എക്സ്പെരിമെന്റ് വിഭാഗത്തിൽ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠത്തിലെ ഏഴാം ക്ലാസ് വിദ്യാർഥി എസ്.ദേവ്ന ഒന്നാം സ്ഥാനം നേടി.
ദേശീയതല മത്സരത്തിൽ പങ്കെടുക്കാനും ദേവ്ന അർഹത നേടി.നവംബർ 27, 28, 29 തീയതികളിൽ ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് ദേശീയ മത്സരം.
പിതാവ് സുജേഷ് കണ്ണൂർ റൂറൽ പോലീസ് ഡിസിആർബി-യിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്.
മാതാവ്:ശരണ്യ (അധ്യാപിക,
ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠം).
സഹോദരി:ദിസ (എൽകെജി വിദ്യാർഥി)
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.