തളിപ്പറമ്പ: മയ്യിൽ അരിമ്പ്ര മണ്ണഞ്ചാലിലെ പുതിയ പുര മുബാറക്ക് എന്നവരുടെ പശുവിനെയാണ് രക്ഷപ്പെടുത്തിയത് .
ബുധനാഴ്ച വൈകുന്നേരം 5 മണിയോട് കൂടിയാണ് പശുകിണറ്റിൽ വീണത് .സംഭവമറിഞ്ഞ് തളിപ്പറമ്പ് ഫയർ ആൻറ് റെസ്ക്യു സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് പശുവിനെ സുരക്ഷിതമായി കിണറിൽ നിന്നും രക്ഷപ്പെടുത്തിയത് .
സേനാംഗങ്ങളായ വി അനൂപ്, പി വിപിൻ , പി അഭിനേഷ് ,ദിലീപ് കുമാർ ,യദുകൃഷ്ണൻ ,കെ എം പുരുഷോത്തമൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.