കൊച്ചി: റിപ്പോർട്ട് ടിവി ആസ്ഥാനത്ത് നടന്ന റെയ്ഡ് നിയമപരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വാർത്താസംപ്രേഷണം തടസപ്പെടുത്തിയതായി അറിയില്ല. റെയ്ഡ് വിവരം അറിഞ്ഞത് ആ ചാനലിലിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഐടി അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ റെയ്ഡ്. മെസിയുടെ പേരിൽ നടന്നത് വലിയ തട്ടിപ്പാണ്. റെയ്ഡ് എവിടെ എന്നതിൽ തീരുമാനം പൊലീസുൻ്റേതാണെന്നും സർക്കാർ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.