Kannur

പി. ജയരാജന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം

പി. ജയരാജന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം

കൂത്തുപറമ്പ് :സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി. ജയരാജന് ജന്മനാടായ പാട്യത്ത് ഊഷ്മള സ്വീകരണം നൽകി.
പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ ജയരാജനെ പാട്യം ടൗണിൽ വരവേറ്റത്. ചൊവ്വാഴ്ച്ച രാത്രി ഒൻപതുമണിയോടെയാണ് വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൻ്റെ പൊതുസമ്മേളന ശേഷം പി. ജയരാജൻ പാട്യത്തെത്തിയത്. സംസ്ഥാന കമ്മിറ്റിയിൽ മൂന്ന് പതിറ്റാണ്ടോളം അംഗമായ പി ജയരാജൻ ഇപ്പോഴാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ  തോൽവിയുടെ പശ്ചാത്തലത്തിൽ
 പാർട്ടിയുടെ തിരുത്തൽ കാലത്ത് കൂടുതൽ കരുത്തനായാണ് പി.ജയരാജൻ നേതൃനിരയിലേക്കു തിരിച്ചെത്തുന്നത്.
. 2025 മാർച്ചിൽ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ അന്ന് 72 വയസ്സ് പിന്നിട്ടിരുന്ന ജയരാജന് പ്രായപരിധി മാനദണ്ഡമനുസരിച്ചു സെക്രട്ടേറിയറ്റിൽ എത്താൻ സാദ്ധ്യത മങ്ങിയിരുന്നു കഴിഞ്ഞ നിയമാ സഭ  തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ തിനെതുടർന്ന് തെറ്റുതിരുത്തലിന്റെ ഭാഗമായി കോഴിക്കോട് നടന്നവിശാല സംസ്ഥാന സമിതി യോഗത്തിലാണ് ജയരാജൻ്റെ തിരിച്ചു വരവ്. ഈയോഗത്തിൽ മുതിർന്ന നേതാവ് അശോക് ദാവ്ളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി.ജയരാജന്റെ പേര് നിർദേശിച്ചത്. പിണറായി വിജയൻ ഇതിനെ പിന്തുണയ്ക്കുകയായിരുന്നു.
 






News Desk
2026-09-16



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.