തളിപ്പറമ്പ: ഉദയഗിരി താബോറിലെ പി ഡി തോമസ് (56) ആണ് അറസ്റ്റിലായത്. .ഓപ്പറേഷൻ തണ്ടർ ഡ്യൂട്ടി ഭാഗമായി ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി:എക്സൈസ് ഇൻസ്പെക്ടർ പി ആർ സജീവിൻ്റെ നേതൃത്വത്തിൽ ആലക്കോട്,കൊട്ടയാട് കവല,അരങ്ങം ഭാഗങ്ങളിൽ നടത്തിയ രാത്രികാല വാഹന പരിശോധനയിൽആലക്കോട് ഭാരത് പെട്രോൾ പമ്പിന് മുമ്പിൽ വെച്ചാണ് പ്രതി പിടിയിലായത്.
കെ എൽ 59 എ ബി 7917നമ്പർ സ്കൂട്ടറിലാണ് മദ്യം സൂക്ഷിച്ച് വെച്ചത് .അബ്കാരി വകുപ്പ് ആക്ട് പ്രകാരം കേസ് എടുത്തു .
പ്രിവൻ്റീവ് ഓഫീസർപി കെ രാജീവ് ,സി ഇ ഒ : ജിതിൻ ആൻ്റണിഎന്നിവരും പരിശോധനയിൽ പങ്കെടുത്തു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.