കണ്ണൂർ: മട്ടന്നൂർ ശിവപുരത്ത് ഉംറ തീർഥാടകരുമായി പോവുകയായിരുന്ന ബസിന് തീപിടിച്ചു. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ബസിൽ നാൽപ്പത്തി രണ്ട് യാത്രക്കാരാണുണ്ടായിരുന്നത്. തീപിടിത്തുണ്ടായ ഉടൻ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ബസിനുപുറത്തിറക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
തീപിടിത്തത്തിൽ ബസ് പൂർണമായുംകത്തിയമർന്നു. സമീപത്തെ കടയിലേക്ക് തീപടർന്ന് നാശനഷ്ടമുണ്ടായി. ജനവാസ മേഖലയിൽ ബസിന് തീപിടിച്ചത് ആശങ്ക ഉണ്ടാക്കിയെങ്കിലും ഫയർ ഫോഴ്സ് എത്തി തീ അണച്ചതോടെ സ്ഥിതിഗതികൾ സാധാരണ ഗതിയിലായി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.