Kannur

അക്ഷരോന്നതി പുസ്തക വിതരണം നടത്തി

അക്ഷരോന്നതി പുസ്തക വിതരണം നടത്തി

 തളിപ്പറമ്പ: തളിപ്പറമ്പ്  ബ്ലോക്ക് പഞ്ചാത്തിന്റെ നേതൃത്വത്തിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ പെടുന്ന കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും, ലൈബ്രറികൾ ശക്തിപ്പെടുത്തുന്നതിനുമായി  അക്ഷരോന്നതി പദ്ധതിയിലൂടെ സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് നിർവ്വഹിച്ചു.  ആലക്കോട് ഗ്രാമപഞ്ചായത്തിൽപ്പെട്ട കാവുംകുടി ഉന്നതിയിലെ വിദ്യാര്‍ത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് കാവുംകുടി കമ്മ്യൂണിറ്റി ഹാളിൽവച്ച് നടന്ന ചടങ്ങില്‍    ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ 
വി എ റഹിം  അധ്യക്ഷത വഹിച്ചു. 
ബ്ലോക്ക്‌ പഞ്ചായത്ത് ജോ:സെക്രട്ടറി കെ പി ശശിധരൻ പദ്ധതി വിശദീകരണം നടത്തി. 
എക്സറ്റൻഷൻ ഓഫീസർ എം കെ അബ്ദുൾ ലത്തീഫ്  , ആലക്കോട് ഗ്രാമപഞ്ചായത്ത് 
സി  ഡി എസ്  ചെയർപേഴ്സൻ  സജിനി എന്നിവർ പ്രസംഗിച്ചു. വായനവാരാചരണത്തിന്റെ ഭാഗമായി വരുംദിവസങ്ങളിലും പുസ്തകവിതരണം നടത്തും.
എൻ എം എസ്എസ് സ്കോളർഷിപ്പ് ലഭിച്ച കണിയഞ്ചാൽ ഗവ:  ഹൈസ്കൂളിലെ ആവന്തിക സുബോദറിനെ ഉപഹാരം  നല്കി ആദരിച്ചു.






രാജൻ തളിപ്പറമ്പ
2026-06-23



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.