മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർത്തിവച്ച കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കും.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിലാണ് ഗൾഫ് നാടുകളിലേക്കുള്ള സർവീസുകൾ നിർത്തിയത്.
എയർ ഇന്ത്യ എക്സ്പ്രസ് അബുദാബിയിലേക്ക് പ്രതിദിന സർവീസുകൾ 23 മുതൽ പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാവിലെ 7.45ന് പുറപ്പെട്ട് 10.05ന് അബുദാബിയിലെത്തും. തിരികെ പ്രാദേശിക സമയം 11.05ന് പുറപ്പെട്ട് വൈകീട്ട് 4.35ന് കണ്ണൂരിലെത്തും.
ഇൻഡിഗോയുടെ അബുദാബി പ്രതിദിന സർവീസ് 25ന് തുടങ്ങും. രാവിലെ 10.15ന് കണ്ണൂരിൽ നിന്ന് തിരിച്ച് 12.25ന് അബുദാബിയിൽ എത്തും. തിരികെ പ്രാദേശിക സമയം 1.25ന് പുറപ്പെട്ട് വൈകീട്ട് 6.50ന് കണ്ണൂരിലെത്തും.
ഫുജൈറയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് 25 മുതൽ വീണ്ടും തുടങ്ങും. രാത്രി 9.30ന് പുറപ്പെട്ട് 11.35ന് ഫുജൈറയിൽ എത്തും. തിരിച്ച് 4.05ന് പുറപ്പെട്ട് രാവിലെ 9.15ന് കണ്ണൂരിലെത്തും.
ദോഹയിലേക്കുള്ള ഇൻഡിഗോ സർവീസ് ജൂലൈ എട്ട് മുതൽ തുടങ്ങും. ഞായർ, തിങ്കൾ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ്. രാത്രി 8.15ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10ന് ദോഹയിലെത്തും. തിരികെ 11ന് പുറപ്പെട്ട് പുലർച്ചെ 5.45ന് കണ്ണൂരിൽ എത്തും.
ബംഗളൂരുവിലേക്കുള്ള സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് 23 മുതൽ പുനരാരംഭിക്കും. ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ്. ഇൻഡിഗോയുടെ കണ്ണൂർ- ഹൈദരാബാദ് സർവീസ് ജൂലൈ അഞ്ച് മുതൽ തുടങ്ങും. ആഴ്ചയിൽ അഞ്ച് ദിവസമാണ് സർവീസ്. നിർത്തിവച്ച 80 ശതമാനം സർവീസുകളും ജുലൈയോടെ പുനരാരംഭിക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.