കൂടാളി: ബേക്കറി സാധനവുമായെത്തിയ വാഹനത്തിലെ ഡ്രൈവർ കാറിടിച്ച് മരിച്ചു. മുരിങ്ങേരി ആലക്കലിലെ വിനോദ് രാജനാണ് (74) ആണ് മരിച്ചത്.
കൂടാളി തലമുണ്ടയിൽ റോഡരികിൽ വാഹനം നിർത്തി ബേക്കറി സാധനം ഇറക്കവെ കാഞ്ഞിരോട് ഭാഗത്തു നിന്നു വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ് രാജിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.
ഭാര്യ: ലത. മക്കൾ:രേഷ്മ (നഴ്‌സ് ഗവ.ഹോസ്പിറ്റൽ), രശ്മി, റനിൽ കുമാർ. മരുമക്കൾ: ധർമ്മപാൽ, പ്രമോദ്, പ്രനിഷ.
സംസ്കാരം ഇന്ന് (ഞായർ) ഉച്ചക്ക് ഒരു മണിക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.