Kannur

ക്ഷേത്ര ദർശനത്തിനെത്തിയ കുടുംബങ്ങൾക്ക് രാത്രിയിൽ കിടന്നുറങ്ങാൻ വ്യാപാരഭവൻ ഹാൾ തുറന്ന് കൊടുത്ത് മാർച്ചൻറ്സ് അസോസിയേഷൻ മാതൃകയായി

ക്ഷേത്ര ദർശനത്തിനെത്തിയ കുടുംബങ്ങൾക്ക് രാത്രിയിൽ കിടന്നുറങ്ങാൻ വ്യാപാരഭവൻ ഹാൾ തുറന്ന് കൊടുത്ത് മാർച്ചൻറ്സ് അസോസിയേഷൻ മാതൃകയായി


തളിപ്പറമ്പ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ സ്ത്രീകളും കുട്ടികൾ അടങ്ങുന്ന ഭക്തർക്ക് രാത്രിയിൽ കടന്നുറങ്ങാനുള്ള സൗകര്യം ഏർപ്പടുത്തിക്കൊടുത്ത്  തളിപ്പറമ്പ് മർച്ചൻ്റ് അസോസിയേഷൻ.
തിരുവനന്തപുരം, ചേർത്തല എന്നിവിടങ്ങളിൽ നിന്നും ദർശനത്തിനെത്തിയ കുടുംബങ്ങൾക്ക്ണ്  കിടക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത് .
തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ലോഡ്ജുകളിൽ  മുറികൾ കിട്ടാതെ ബുദ്ധിമുട്ടിയ  രണ്ട് ബസ്സുകളിലെ   ആളുകൾക്കാണ്  കിടക്കാനുള്ള സൗകര്യം വ്യാപാരഭവനിൽ ഏർപ്പെടുത്തിക്കെടുത്തത് . 
തളിപ്പറമ്പ് മർച്ചൻ്റ് അസോസിയേഷൻ 
പ്രസിഡണ്ട് കെ എസ് റിയാസ്,  
ജനറൽ സെക്രട്ടറി വി താജുദ്ദീൻ,
ട്രഷറർ ടി ജയരാജ് എന്നിവരുടെ സഹായത്താലാണ് ക്ഷേത്ര ദർശനത്തിനെത്തിയ  കുടുംബങ്ങൾക്ക് 
വ്യാപാര ഭവൻ ഓഡിറ്റോറിയം ഹാൾ തുറന്നുകൊടുത്തത് . അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തു. 
തളിപ്പറമ്പിലെ വൈറ്റ് ഗാർഡ്അം ഗങ്ങളായ  അഷീറും, 
ബപ്പു അഷറഫുമാണ് ക്ഷേത്ര ദർശനെത്തിയ കുടുംബങ്ങൾക്ക് താമസിക്കാൻ ലോഡ്ജുകളിൽ മുറികിട്ടാതെ  വിഷമിക്കുന്ന വിവരം മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസിൻ്റ ശ്രദ്ധയിൽപ്പെടുത്തിയത്. 






രാജൻ തളിപ്പറമ്പ്
2026-06-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.