Kannur

സുരേഷിന്  വീണ്ടും റെയിൽ സേവ പുരസ്ക്കാരം 

സുരേഷിന്  വീണ്ടും റെയിൽ സേവ പുരസ്ക്കാരം 

തളിപ്പറമ്പ:മികച്ച പ്രവർത്തനത്തിനുള്ള 2026 ലെ വിശിഷ്ട റെയിൽ സേവ പുരസ്ക്കാർ കണ്ണൂർ റെയിൽവേ ഇലക്ടിക്കൽ സീനിയർ സെക്ഷൻ എഞ്ചിനീയർ പി സുരേഷിന് ലഭിച്ചു.ചെന്നയിൽ വെച്ച് നടന്ന ചടങ്ങിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ്ങിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.വിശിഷ്ട സേവനത്തിന്
2009 ൽ സതേൺ റെയിൽവേ  ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയറിൽ നിന്നും2013 ൽ റെയിൽവേ ഇലക്ട്രിഫിക്കേഷൻ ചെന്നൈ ചീഫ് പ്രൊജക്‌ട് ഡയറക്ടറിൽ നിന്നും 2016ൽ അലഹബാദ് സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്‌ട്രിഫിക്കേഷൻ ജനറൽ മാനേജരിൽ നിന്നും 2021ൽ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരിൽ
നിന്നും 22 ൽ ചെന്നൈ സതേൺ റെയിവേ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയറിൽ നിന്നും പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .
48 കാരനായ സുരേഷ് 25 വർഷമായി റെയിൽവേയിൽ  സേവനം അനുഷ്ഠിച്ച് വരികയാണ്. 
വടകര അടക്കാതെരുവിലെ പരേതനായ പാലൻ്റവിട വത്സലൻ്റെയും തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ പട്ടാണി പങ്കജാക്ഷി യുടെയും മകനാണ് .
കമ്പിൽ സ്വദേശിയും കൊളച്ചേരി പഞ്ചായത്ത് ജീവനക്കാരിയുമായ പൊന്തേൻ  ഷൈനയാണ് ഭാര്യ.
വിദ്യാർത്ഥികളായ ശ്രീരാഗ്, ഹൻഷിക മക്കളാണ്.കമ്പിൽ തെരുവിലാണ് ഇപ്പോൾ താമസം .






രാജൻ തളിപ്പറമ്പ
2026-06-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.