തളിപ്പറമ്പ: പരിയാരം മെഡിക്കൽ കോളേജ് നഴ്‌സിംഗ് ഹോസ്റ്റൽ പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി പുലിയെ കണ്ടതായി പറയുന്ന സ്ഥലം തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി വി സനൂപ്കൃഷ്ണൻ്റെ നേതൃത്വത്തിൽ പരിശോധിച്ചു.
ഇവിടെ പുലി സാന്നിധ്യം ഉള്ളതിൻ്റെ യാതൊരു ലക്ഷണവും കണ്ടില്ല .
സ്ഥലത്ത് കാണപ്പെട്ട കാൽപ്പാടുകൾ കാട്ടുപൂച്ചയുടെതാണെന്ന് ബോധ്യപ്പെട്ടു.സ്ഥലത്ത് നിരീക്ഷണം ശക്തമാക്കാനും രാത്രികാല പരിശോധന നടത്തുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.
ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകുകയും രാത്രി കാലത്ത് കെട്ടിടത്തിന് പുറത്തുള്ള വിളക്കുകൾ കത്തിച്ചു വയ്ക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ സനൂപ് കൃഷ്ണൻ പറഞ്ഞു.
കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ചന്ദ്രൻ ,വൈസ് പ്രസിഡണ്ട് വി എ കോമളവല്ലി , '
വാർഡ് മെമ്പർ, പഞ്ചായത്ത് സെക്രട്ടരി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.