കണ്ണൂര്‍: പയ്യന്നൂരില്‍ കൊല്ലപ്പെട്ട സി വി ധനരാജിന്റെ അമ്മയെയും ഭാര്യയെയും സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഭൂരിഭാഗം പ്രതികളെയും വെറുതെ വിട്ടതില്‍ കുടുംബം നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സന്ദര്‍ശനം. ഭാര്യ പി കെ ശ്യാമളക്കൊപ്പമാണ് ഗോവിന്ദന് ധനരാജിന്റെ വീട്ടിലെത്തിയത്
ധനരാജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ കോടതി വിധിക്കാനിരിക്കെയാണ് എം വി ഗോവിന്ദന്റെ സന്ദര്‍ശനം. തളിപ്പറമ്പ് അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്താണ് വിധി പറയുക. ഒന്നാം പ്രതി ടി പി ബിജു, രണ്ടാം പ്രതി എം വി വിപിന്‍, മൂന്നാം പ്രതി എം വൈശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 19 പ്രതികളില്‍ 16 പേരെ കോടതി വെറുതെ വിട്ടിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്ക്യുഷന് ആവശ്യപ്പെട്ടത്.
2016 ജൂലൈ 11ന് രാത്രി ആയിരുന്നു അരുംകൊല. വഴിയരികില്‍ മറഞ്ഞിരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ സി.വി ധനരാജിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റയുടന്‍ ഓടി രക്ഷപ്പെടാന്‍ നോക്കി ധനരാജ്. എന്നാല്‍ ആക്രമികള്‍ വിട്ടില്ല. വീടിന്റെ പിന്നാമ്പുറത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും കണ്മുന്നില് വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.