Kannur

ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, പ്രതിഷേധം

ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, പ്രതിഷേധം

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവെന്ന് ആരോപണം. ചീമേനി ചെമ്പ്രകാനം സ്വദേശിനി വി വി മാധവി (72)യാണ് മരിച്ചത്. സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മരണ വിവരം തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ച്ച വൈകിട്ടാണ് മാധവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെവ്വാഴ്ച്ച രാവിലെ 7.50ഓടെ ഓപ്പറേഷന്‍ തിയേറ്ററിലേയ്ക്ക് കൊണ്ടു പോയ മാധവിയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പുറത്തിറക്കിയത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മാധവിയ്ക്ക് ശേഷം തിയേറ്ററിലേയ്ക്ക് കയറ്റിയ രോഗികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ബന്ധുക്കളെ കാണിച്ചിട്ടും മാധവിയുടെ വിവരങ്ങള്‍ അറിയിക്കാതെ മരണ വിവരം മണിക്കൂറുകളോളം മറച്ചുവെച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. ആശുപത്രിയില്‍ വരുമ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മകന്‍ മനോജ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധം നടന്നു. സംഭവത്തില്‍ ഡിഎംഒയ്ക്ക് സൂപ്രണ്ട് റിപ്പോര്‍ട്ട് കൈമാറി. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.






News Desk
2026-11-24



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.