പരിയാരം: പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് രോഗിയായ വയോധികന് പരുക്കേറ്റു. മെഡിസിൻ വാർഡായ 804 ൽ ചൊവ്വാഴ്ച വൈകിട്ട് 4:18 നാണ് അപകടം നടന്നത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നവംബർ 23 ന് അഡ്മിറ്റായ പഴയങ്ങാടി ഏഴോം കണ്ണോം സ്വദേശിഎ കെ പ്രഭാകരൻ (62) നാണ്പരിക്കേറ്റത്
ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകർന്ന് വയോധികൻ പൊട്ടിയ ഭാഗത്തെ ഇടയിൽ കൂടി താഴെ വീഴുകയായിരുന്നു
കട്ടിൽ പൊട്ടിയ വിവരം പരാതിയായി പറഞ്ഞപ്പോൾ ആശുപത്രി പി. ആർ ഒ യും അധികൃതരും മോശമായി പെരുമാറിയതായും പ്രഭാകരന്റെ കുടുംബം ആരോപിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.