തളിപ്പറമ്പ:റയാൻ ഇന്റർനാഷണൽ മോണ്ടിസോറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ വാർഷിക സ്പോർട്സ് മീറ്റിന് ആവേശകരമായ തുടക്കം.കായികമികവിന്റെയും അച്ചടക്കത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയർത്തി നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റ് ശ്രദ്ധേയമായി.തളിപ്പറമ്പ് പോലിസ്
സബ് ഇൻസ്‌പെക്ടർ വി സിജിൻ മുഖ്യാതിഥിയായി പങ്കെടുത്ത് സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. സീനിയർ പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയുമായ എം കെ അനീസ് , പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ,വൈസ് പ്രിൻസിപ്പൽ റാനിയ അബൂബക്കർ,ലാമിന ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ ഐന ഷെഹറിഷ് സ്വാഗതവുംഡെപ്യൂട്ടി ലീഡർ ശിഹാൻ നന്ദിയും പറഞ്ഞു .രണ്ടു ദിവസങ്ങളിലായി നടക്കുന്ന കായിക
മേളയിൽ വിദ്യാർത്ഥികളുടെ വിവിധ കായിക മത്സരങ്ങളും കലാപരമായ പ്രകടനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികളിൽ കായികാഭിരുചി, അച്ചടക്കം,ആത്മവിശ്വാസം, ടീം സ്പിരിറ്റ്,ആരോഗ്യകരമായ മത്സരബോധം എന്നിവ വളർത്തുകയാണ് മേളയുടെ ലക്ഷ്യം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.