2025-ൽ പ്രവൃത്തി ഉദ്ഘാടനം ചെയ്ത രാജഗിരി–ജോസ്ഗിരി റോഡിന്റെ പ്രവൃത്തി അന്നത്തെ എം.എൽ.എ. ടി. ഐ. മധുസൂദനൻ നിർവഹിച്ചിരുന്നു.എന്നാൽ പലവിധ കാരണങ്ങളാൽ പ്രവൃത്തി വൈകുകയായിരുന്നു. പുതിയ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നതിനുശേഷം പ്രവൃത്തി പുനരാരംഭിക്കുന്നതിനായി നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയായിരുന്നു.
എം.എൽ.എയും വകുപ്പ് മന്ത്രിയും ഈ വിഷയത്തിൽ ഇടപെടുകയും അതിന്റെ തുടർച്ചയായി ഇന്ന് പ്രവൃത്തി പുനരാരംഭിക്കുകയും ചെയ്തു.പുതുവത്സരത്തിന് മുമ്പായി പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.