തളിപ്പറമ്പ:കാർത്തിക മഹോത്സവത്തിന് തുടക്കം കുറിച്ച് വ്രതശുദ്ധിയോടു കൂടി മുതിർന്ന സ്ത്രീകൾ കാർത്തിക ദിവസം കാലത്ത് കാരയപ്പത്തിനുള്ള അരി പൊടിക്കൽ നടത്തി.പൂക്കോത്ത് കൊട്ടാരം മാതൃസമിതിയുടെ നേതൃത്വത്തിൽ ദേവീ മഹാത്മ്യ പാരായണവും,കെ മധുസൂദനൻദേവീ സ്തോത്ര പാരായണവും നടത്തി .പൂക്കോത്ത് കൊട്ടാരം വാദ്യസംഘത്തിൻ്റെ പഞ്ചാരിമേളവും അരങ്ങേറി.
ഉച്ചക്ക് ക്ഷേത്ര മുറ്റത്ത് വെച്ച് സമുദായാംഗങ്ങൾ കർത്തിക ദിവസത്തെ പ്രധാന വഴിപാടയ 'കാരയപ്പം ' ഉണ്ടാക്കുന്നതിൻ്റെ ഭാഗമായി .വൈകുന്നേരം വിശേഷാൽ കാർത്തിക പൂജയുംകോലസ്വരൂപത്തിങ്കൽതായ് പരദേവതയുടെ തിടമ്പ് എഴുന്നള്ളത്തും നടന്നു. ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തജനങ്ങൾക്ക് 'കാരയപ്പം ' പ്രസാദ വിതരണം ചെയ്തു.സന്ധ്യക്ക് കാർത്തിക വിളക്കും നടത്തി.
പത്മശാലിയ സമുദായക്കാരുടെ പ്രധാന ആരാധന കേന്ദ്രമാണ് പൂക്കോത്ത് കൊട്ടാരം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.