മമ്പറം: ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡേർസ് മീറ്റ് നടത്തി.മമ്പറം ഇന്ദിരാഗാന്ധി പബ്ലിക്ക് സ്കൂളിൽ ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ സി.വി.എ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻഎം.പി. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ.ലിഷ ദീപക് സ്നേഹഭാഷണം നടത്തി.ടി.ഒ.മോഹനൻ എം.എൽ.എ ,വി.പി.അബ്‌ദുൾ റഷീദ് തുടങ്ങിയവർ പരിപാടിയെ അഭിസംബോധന ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് നീതുപ്രിയ,ജില്ലാ പ്രസിഡണ്ട് ഷസൽഹാരിസ്, ജില്ലാ കോ-ഓർഡിനേറ്റർമാരായ സി.പി.സന്തോഷ് കുമാർ,എ.കെ.ദീപേഷ് ,കെ.കെ.ഗീത,ബി.ആനന്ദബാബു,പി.കെ.ഇന്ദിര,കെ.കെ.ബീന,കെ.ടി.ഹരീഷ്,പി.പി.രജീഷ് തുടങ്ങിയവർ സംസാരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.