India

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തകർത്ത ജയ്ഷെ മുഹമ്മദ് ആസ്ഥാനം പുനർനിർമ്മിച്ചു, പാക് സർക്കാർ 25 കോടി നൽകിയെന്ന് റിപ്പോർട്ട്

പഞ്ചാബ് പ്രവിശ്യയിലെ പ്രധാന കേന്ദ്രമായ 'മർകസ് സുബാൻ അല്ലാ'യാണ് പുനർനിർമ്മിച്ചത്

കറാച്ചി :ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനം പുനർനിർമ്മിച്ചു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന കേന്ദ്രമായ 'മർകസ് സുബാൻ അല്ലാ'യാണ് പുനർനിർമ്മിച്ചത്. പാക് സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെയാണ് ബഹാവൽപൂരിലെ ഈ കെട്ടിടസമുച്ചയം വീണ്ടും പടുത്തുയർത്തിയതെന്നാണ് റിപ്പോർട്ട്. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ സർക്കാർ 25 കോടി പാക്കിസ്ഥാനി രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തകർത്ത ഭീകരവാദ ആസ്ഥാനം പാക് സർക്കാരിന്റെ അറിവോടെയും സാമ്പത്തിക സഹായത്തോടെയും വീണ്ടും പ്രവർത്തനക്ഷമമാക്കിയതിൽ വിമർശനം ശക്തമാകുകയാണ്.






News Desk
2026-08-24



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.