വിശാഖപട്ടണം: ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപികയുടെ മർദനമേറ്റ ആറുവയസ്സുകാരൻ സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം വൺ ടൗൺ മേഖലയിലെ ലിറ്റിൽ ഗാർഡൻ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയായ പ്രണവ് തേജയാണ് മരിച്ചത്. സ്കൂളിൽ കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപിക കുട്ടിയെ മുഖത്തടിച്ചതിന് പിന്നാലെയാണ് കുട്ടി കുഴഞ്ഞുവീണതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അധ്യാപികയുടെ അടിയേൽക്കുന്നതിന് മുമ്പ് കുട്ടി കൈകൾ കൊണ്ട് തടയാൻ ശ്രമിക്കുകയും കരഞ്ഞുകൊണ്ട് അപേക്ഷിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്കൂളിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ചും അധ്യാപകരുടെ പെരുമാറ്റത്തെക്കുറിച്ചും വ്യാപകമായ ആശങ്ക ഉയർന്നിട്ടുണ്ട്.
സംഭവദിവസം രാവിലെ മകൻ പൂർണ ആരോഗ്യവാനായാണ് വീട്ടിൽനിന്ന് സ്കൂളിലേക്ക് പോയതെന്ന് പ്രണവിന്റെ പിതാവ് പറഞ്ഞു. പരീക്ഷകൾ അടുത്തിരുന്നതിനാൽ സ്കൂളിൽ പോകണമെന്ന് കുട്ടി തന്നെയാണ് നിർബന്ധം പിടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഉച്ചയോടെ കുട്ടിക്ക് എന്തോ സംഭവിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഏകദേശം 12 മണിയോടെയാണ് ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചതെന്നാണ് കുടുംബത്തിന്റെ പറയുന്നത്. സ്കൂൾ അധികൃതർ നേരിട്ട് കുടുംബത്തെ വിവരം അറിയിച്ചില്ലെന്നും പിതാവ് ആരോപിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.