ഡൽഹി: വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ കുത്തിയിരിപ്പ് സമരത്തിന് പിന്നാലെയാണ് പൊലീസ് മുട്ടുമടക്കിയത്. ഡിസിപിയുമായി പ്രിയങ്ക ഗാന്ധി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വിദ്യാർഥി സാഹിൽ ലോച്ചാബിനെ അകത്താക്ക് വിളിച്ച് പൊലീസ് ചർച്ച നടത്തി. സാഹിൽ ലോച്ചാബിൻ്റെ പരാതിയിലാണ് എഫ്ഐആർ ഡൽഹി പൊലീസ് ഇട്ടത്. തിരിച്ചറിയാത്തവർക്ക് എതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ.
രാഹുൽ ഗാന്ധിയുടെ അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധത്തിന് പിന്നാലെയാണ് വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആക്രമണത്തിന് ഇരയായ സഹിലിനും കുടുംബത്തിനും നീതി തേടിയാണ് എത്തിയതെന്നും കേസെടുക്കും വരെ പ്രതിഷേധം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പെല്ലറ്റും മെഡിക്കൽ രേഖകളും രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ എന്തിനാണ് ഭയക്കുന്നതെന്നും ഭയം, കുറ്റസമ്മതമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.