India

ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട റീലുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തെന്ന് പരാതി

ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായിരുന്ന വിഡിയോകള്‍ നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഡല്‍ഹിയിലെ കോക്രോച്ച് ജനതാപാര്‍ട്ടി സമരവുമായി ബന്ധപ്പെട്ട റീലുകള്‍ ഇസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് പരാതി. കേന്ദ്രസര്‍ക്കാരും മെറ്റയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യാപകമായി റീലുകള്‍ അപ്രത്യക്ഷമാകുന്നതെന്നാണ് ആരോപണം. ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായിരുന്ന വിഡിയോകള്‍ നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

യൂത്ത് കോണ്‍ഗ്രസ്, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരുടെ പേജുകളിലെ പോസ്റ്റുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതായും പരാതിയുണ്ട്. പ്രതിഷേധ വീഡിയോകളുടെ പ്രചാരം കുറയ്ക്കാന്‍ അല്‍ഗോരിതത്തില്‍ മാറ്റം വരുത്തിയതായുള്ള സംശയവും ഉയരുന്നുണ്ട്. കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് സംഭവത്തില്‍ മെറ്റ നല്‍കുന്ന വിശദീകരണം. വിഷയത്തില്‍ സിജെപി പ്രതിഷേധം രേഖപ്പെടുത്തി. പൗരാവകാശങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റമാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു.






News Desk
2026-08-09



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.