Kannur

ഓപ്പറേഷൻ പ്രൊജക്‌ട് സീറോ യിലൂടെ വിജിലൻസ് ഒരുക്കിയ കെണിയിൽ കൈക്കൂലി പണവുമായി കണ്ണൂർ കോർപറേഷനിലെ അസി. എൻജിനിയർ കുടുങ്ങി

ഓപ്പറേഷൻ പ്രൊജക്‌ട് സീറോ യിലൂടെ വിജിലൻസ് കെണിയൊരുക്കി : കൈക്കൂലി പണവുമായി കണ്ണൂർ കോർപറേഷനിലെ താൽക്കാലിക ജീവനക്കാരനായ അസി. എൻജിനിയർ കുടുങ്ങി

കണ്ണൂർ: ഓപ്പറേഷൻ പ്രൊജക്റ്റ് സീറോ ഉദ്യോഗസ്ഥ തലത്തിലുള്ള കൈകൂലി നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി വിജിലൻസ് ഒരുക്കിയ കെണിയിൽ യുവ എൻജിനിയർ കുടുങ്ങി.കണ്ണൂർ
കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയറാണ് 15,000/- രൂപ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിലായത്. കെട്ടിട നിർമ്മാണ പെർമിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടർന്ന് പെർമിറ്റ് അനുവദിക്കാൻ 20,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു . അപേക്ഷകനിൽ നിന്നും
ആദ്യ ഗഡുവായ 15,000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലെ താൽക്കാലിക ജീവനക്കാരനായ അസിസ്റ്റൻ്റ് എഞ്ചിനീയർ പി. മുഹമ്മദ് അസ്ലമിനെ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടിയത്. തിങ്കളാഴ്ച്ച വൈകുന്നേരം പ്രതി അപേക്ഷ കനോട് കണ്ണൂർ നഗരത്തിലെ കാൾടെക്സ് എന്ന സ്ഥലത്ത് പണവുമായി എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അപേക്ഷകൻ വിവരമറിയിച്ചതിനെ തുടർന്ന് വിജിലൻസ് ഡിവൈഎസ്പിയുടെനേതൃത്വത്തിൽ കെണിയൊരുക്കി പ്രതിയെ പിടികൂടുകയാണ് ചെയ്തത്.. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഡി വൈ എസ് പി അറിയിച്ചു. പലരിൽ നിന്നും കൈക്കൂലി ആവശ്യപെടുന്നുവെന്ന പരാതിയെ തുടർന്ന് നേരത്തെ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു അസ്ലം.






Ratheesh sreevalsam
2026-07-27



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.