തളിപ്പറമ്പ: പട്ടുവം ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിൽ വേൾഡ് കപ്പ് പ്രവചന മത്സരവും, നറുക്കെടുപ്പും, സമ്മാനദാനവും സംഘടിപ്പിച്ചു.
കാവുങ്കൽ നടുവയലിൽ വെച്ച് നടന്ന പരിപടിയിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ
ഉപഹാരങ്ങൾവിതരണം ചെയ്തു.സാന്ദ്രരാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പട്ടുവത്തെ മികച്ച കായിക,
സ്വർണ്ണ മെഡൽ ജേതാവും വിരമിച്ച പോലിസ് സബ് ഇൻസ്‌പെക്ടറുമായ മുറിയാത്തോട്ടി'ലെ
ടി പി രാധാകൃഷ്ണനെ ചടങ്ങിൽ വെച്ച് ആദരിച്ചു.എം രാധാകൃഷ്ണൻ പ്രസംഗിച്ചു.സമദ് അരിയിൽ സ്വാഗതവും
ഇ പി രാജീവൻനന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.