തളിപ്പറമ്പ:ടൗൺ യംഗ് മൈൻഡ്സ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു.ഡിസ്ട്രിക്റ്റ് ഗവർണർ ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാൻ്റ് കൗൺസിൽ ചെയർമാൻ കെ എം സ്കറിയാച്ചൻ മുഖ്യ പ്രഭാഷണം നടത്തി.
ഏരിയ മുൻ പ്രസിഡൻ്റ് ആൻ്റോ കെ ആൻ്റണി പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
നിയുക്ത ഏരിയാ പ്രസിഡൻ്റ് മൈക്കിൾ കെ മൈക്കിൾ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.
ടി എസ് ജയിംസ് പ്രസിഡൻ്റായി ചുമതല ഏറ്റെടുത്ത് കൊണ്ട് നയപ്രഖ്യാപനം നടത്തി.
ഇൻ്റർനാഷണൽ പ്രസീഡിയം മെമ്പർ
ടി കെ രമേഷ് കുമാർ സഞ്ജീവനി പാലിയേറ്റിവ് കെയറിനുള്ള വീൽ ചെയറുകൾ സമ്മാനിച്ചു.
മദർ ക്ലബ്ബ് പ്രസിഡൻ്റ് ഷിനോ ജോസ് ഫ്ളാഗ് പ്രസൻ്റേഷൻ ചെയ്തു.
പ്രിയ ഗോപാൽ , പ്രകാശ് ജോൺ, സി വി വിനോദ് കുമാർ, ബിജു ഫ്രാൻസിസ്, കെ വി പ്രശാന്ത്,
പി പി സൂരേഷ്, കൃഷ്ണകുമാർ,അനീഷ് തോണക്കര,സുനീഷ് തോമസ്,പ്രമോദ് അടുത്തില,
അഡ്വ. എം കെ വേണുഗോപാൽ , വി പി അശോകൻ എന്നിവർ പ്രസംഗിച്ചു.ഫാദർ ജോമോൻ ചെമ്പകശ്ശേരി സ്വാഗതവും
പി സി സക്കറിയ നന്ദിയും പറഞ്ഞു.ഭാരവാഹികളായി
ടി എസ് ജയിംസ് (പ്രസിഡൻ്റ്), പ്രിയ ഗോപാൽ (സെക്രട്ടറി), പി സി സക്കറിയ (ട്രഷറർ) ചുമതലയേറ്റു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.