പയ്യന്നൂർ രാമന്തളിയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം.
കോൺഗ്രസ് നിയന്ത്രത്തിലുള്ള മഹാത്മ സ്മാരക കൾച്ചറൽ സെന്ററിന് മുന്നിൽ സ്ഥാപിച്ച പ്രതിമയാണ് തകർത്തത്.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. പ്രതിമയുടെ മൂക്കിൻ്റെ ഭാഗം തകർത്ത നിലയിലാണുള്ളത്. കൾച്ചറൽ സെന്റർ പ്രസിഡൻ്റ് കെ എം തമ്പാൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ 37 വർഷത്തോളമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് മഹാത്മ സ്മാരക കൾച്ചറൽ സെൻ്റർ. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.