കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി. ആദികടലായി ഡിവിഷനില്‍ 713 വോട്ടുകള്‍ക്കാണ് റിജില്‍ വിജയിച്ചത്. ഇടതുപക്ഷം കഴിഞ്ഞ രണ്ട് തവണയും ഭരിച്ചിരുന്ന ഡിവിഷനാണ് റിജിലിലൂടെ യുഡിഎഫിന് കിട്ടിയിരിക്കുന്നത്.
റിജില്‍ മാക്കുറ്റി 1404 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ എം കെ ഷാജി നേടിയത് 691 വോട്ടുകളാണ്. റിജില്‍ മാക്കുറ്റിക്കെതിരെ ശക്തമായ പ്രചരണമായിരുന്നു എല്‍ഡിഎഫ് നടത്തിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.