Kannur

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: കണ്ണൂരിൽ ശനിയാഴ്ച വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി

പോലീസ് നിർദ്ദേശങ്ങൾ ഇങ്ങനെ

കണ്ണൂർ :ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, സ്കൂളുകളിൽ അർദ്ധവാർഷിക പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലുമാണ് നടപടി.

വിദ്യാർത്ഥികളുടെ പഠനത്തെയും പരീക്ഷാ തയ്യാറെടുപ്പുകളെയും ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്നും, പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കരുതെന്നും പോലീസ് കർശന നിർദ്ദേശം നൽകി.
പോലീസ് പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

1) നിലവിലുള്ള നിയമ വ്യവസ്ഥകൾക്കും, ചട്ടങ്ങൾക്കും വിധേയമായി മാത്രമേ വിജയാഹ്ലാദ പരിപാടികൾ നടത്താവൂ.
2) ബന്ധപ്പെട്ട അധികാരികളുടെ മുൻകൂട്ടിയുള്ള അനുമതിയോടു കൂടി മാത്രമേ ഏതൊരു വിജയാഹ്ലാദ പരിപാടികളും നടത്താവൂ.
3) ഏതൊരു വിജയാഹ്ലാദ പരിപാടിക്കൊപ്പവും, ബന്ധപ്പെട്ട പാർട്ടി/സംഘടനയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികൾ ഉണ്ടായിരിക്കണമെന്നും, പ്രകടനങ്ങളും, പൊതുയോഗങ്ങളും പൂർണ്ണമായും ഈ ഭാരവാഹികളുടെ നിയന്ത്രണത്തിലായിരിക്കണം
4) ജയിച്ച പാർട്ടി പ്രവർത്തകർ പ്രകടനമായി മറ്റ് പാർട്ടികളുടെ ഓഫീസിനു മുന്നിലൂടെ കടന്നു പോകുന്ന സമയം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് ഒഴിവാക്കേണ്ടതും, പാർട്ടീ ഓഫീസുകൾ, എതിർ സ്ഥാനാർത്ഥികളുടെയും, ഭാരവാഹികളുടെയും വീടുകൾ, സ്ഥാപനങ്ങൾ/ സ്വത്തുവഹകൾ എന്നിവക്കു നേരെ അക്രമം നടത്തുകയോ, സ്ഫോടക വസ്തുക്കൾ എറിയുകയോ ചെയ്യരുത്.
5) അനുവദനീയമായ അളവിലുള്ള ശബ്ദങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പ്രകടനങ്ങളിൽ നാസിക്ക് ഡോൾ മറ്റു മാരക ശബ്ദ മലിനീകരണം വരുത്തുന്ന വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കരുത്.
6) വിജയാഘോഷ പരിപാടികളുടെ ഭാഗമായി ലോറികളിലും മറ്റും ആളുകളെ അപകടകരമാം വിധം കൊണ്ടുപോകുന്നത് പ്രത്യേകിച്ച് കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കണം.
7) വിജയാഘോഷ പരിപാടികളുടെ ഭാഗമായി ജനങ്ങളുടെ ജീവനും, സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തിൽ പടക്കങ്ങൾ മറ്റു വെടിമരുന്നുകൾ എന്നിവ ഉപയോഗിക്കരുത്.
8) വിജയാഘോഷ പരിപാടികളുടെ ഭാഗമായി പൊതുനിരത്തിൽ ബൈക്കുകളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തരുത്.അനധികൃതമായി രൂപ മാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലാത്തതാണ്.
9) വാഹന ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്തരുത്.
10) ഫല പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴിയോ മറ്റോ നാട്ടിൽ സമാധാന ലംഘനം ഉണ്ടാകാൻ കാരണമാകുന്ന തരത്തിൽ വ്യക്തികൾ, സംഘടനകൾ, വിശ്വാസങ്ങൾ എന്നിവയെ അപമാനിച്ചു കൊണ്ടുമുള്ള പ്രസ്താവനകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുത്.

നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി ഐപിഎസ് അറിയിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സമാധാനം നിലനിർത്തുന്നതിനും എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.






News Desk
2025-12-13



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.